കൊച്ചി :കര്‍ശന നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ് ആരംഭിക്കാന്‍ സിനിമാ സംഘടനകളുടെ യോഗം തീരുമാനിച്ചു. ചിത്രീകരണത്തിനായി പൊതു മാനദണ്ഡം തയ്യാറാക്കാന്‍ കേരള ഫിലിം ചേംബറും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ഓണ്‍ലൈനില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. പീരുമേട്ടില്‍ ആരംഭിക്കാനിരുന്ന സിനിമ ചിത്രീകരണം പൊതു മാനദണ്ഡം ഉണ്ടാക്കിയശേഷം മതിയെന്നും നിര്‍ദേശം നല്കി. ഷൂട്ടിങ് നടത്താന്‍ തയ്യാറാകുന്ന നിര്‍മാതക്കള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ലിയറന്‍സ് നല്‍കും. ക്ലിയറന്‍സ് ലഭിക്കുമ്പോള്‍ ഫെഫ്ക ചിത്രീകരണവുമായി സഹകരിക്കും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവാകുന്നവര്‍ക്കും മാത്രമേ ഷൂട്ടിങ്ങില്‍ പങ്കെടുക്കാനാകൂ. നിബന്ധന ഒഴിവാക്കി ആരെയും ചിത്രീകരണസ്ഥലത്ത് പ്രവേശിപ്പിക്കില്ലായെന്നും സംഘടകള്‍ അറിയിച്ചു.
Related Articles
വേദനയില്ലാത്ത കുത്തിവെപ്പ് കണ്ടുപിടിച്ചു, നേട്ടത്തിന് പിന്നില്‍ മലയാളി വനിതയും
June 28, 2023 12:29 PM
Check Also
Close
-
ബി.എഡ് കോളേജുകളിലും എന്‍.എസ്.എസ്March 11, 2022 10:49 AM