KeralaLatestThiruvananthapuram

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര മേഖലകളില്‍ നിയന്ത്രണം കടുപ്പിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര മേഖലകളില്‍ നിയന്ത്രണം കടുപ്പിക്കും.ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍മൂലം രോഗപ്പകര്‍ച്ച കാര്യമായി കുറയാത്തസാഹചര്യത്തില്‍ വിദഗ്ധസമിതിയോട് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ വിദഗ്ധസമിതി അവ ക്രോഡീകരിച്ച്‌ നല്‍കും.

അതേസമയം, ടി.പി.ആര്‍. പത്തുശതമാനത്തിനുമുകളിലുള്ള ജില്ലകളില്‍ നിയന്ത്രണം കുടുപ്പിക്കണമെന്ന കേന്ദ്രനിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാനാവില്ല.പരിശോധനകള്‍ വര്‍ധിപ്പിച്ചും ആള്‍ക്കൂട്ടനിയന്ത്രണങ്ങള്‍ പാലിച്ചും മുന്നോട്ടുപോവുകയെന്ന നിര്‍‌ദേശമാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുെവക്കുന്നത്. മൂന്നാംതരംഗത്തിന് മുന്നോടിയായി പരമാവധിപ്പേര്‍ക്ക് വാക്സിന്‍ നല്‍കണം. മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ സര്‍വേപ്രകാരം സംസ്ഥാന ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്.

Related Articles

Back to top button