InternationalLatest

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയണം

“Manju”

ജിദ്ദ: മധ്യ പൗരസ്​ത്യ മേഖലയില്‍ ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയണമെന്ന് ​ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസഭയുടെ 76ാമത്​ സമ്മേളനത്തില്‍ വീഡിയോ ലിങ്ക്​ വഴി നടത്തിയ പ്രസംഗത്തിലാണ്​ അദ്ദേഹം ​ ഇക്കാര്യം പറഞ്ഞത്​.

അയല്‍രാജ്യമായ ഇറാനുമായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും അന്താരാഷ്​ട്ര നിയമങ്ങളും തത്വങ്ങളും പ്രമേയങ്ങളും അനുസരിച്ചുള്ള സഹകരണ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും പരമാധികാരത്തെ ബഹുമാനിക്കുന്നതിനും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള എല്ലാത്തരം പിന്തുണ നിര്‍ത്തലാക്കുന്നതിനും വഴിയൊരുക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. മധ്യപൗരസ്​ത്യ മേഖല നശീകരണായുധങ്ങളില്‍ നിന്ന്​ മുക്തമാവണം. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്​ട്ര ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നതെന്നും സല്‍മാന്‍ രാജാവ്​ പറഞ്ഞു.

ലിബിയ, സിറിയ എന്നിവിടങ്ങളിലെ പ്രതിസന്ധികള്‍ക്ക് ഐക്യരാഷ്​ട്ര സഭയുടെ കീഴിലുള്ള സമാധാനപരമായ പരിഹാരങ്ങളെയും അഫ്​ഗാനിസ്​താനില്‍ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും അവിടുത്തെ ജനതയുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളും രാജ്യം പിന്തുണക്കുന്നു. പലസ്തീന്‍ ജനതയുടെ അവകാശം ഉറപ്പുനല്‍കുന്ന, അന്താരാഷ്​ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തില്‍ ഫലസ്​തീന്‍ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം വേണമെന്നാണ്​ ആഗ്രഹിക്കുന്നത്​.

അന്താരാഷ്​ട്ര നിയമങ്ങളോടും പ്രമേയങ്ങളോടും എപ്പോഴും പ്രതിബദ്ധത പുലര്‍ത്തിപോരുന്ന രാജ്യമാണ്​ സൗദി അറേബ്യ. എല്ലാ രാജ്യങ്ങളുടെയും ദേശീയ പരമാധികാരത്തെ ബഹുമാനിക്കുന്നു. മറ്റ്​ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപ്പെടാതിരിക്കുന്നു. എന്നാല്‍ ഇരുട്ടിന്റെ ശക്തികള്‍ മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച്‌​ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യം അതിന്റെ നിയമാനുസൃതമായ അവകാശം ഉപയോഗപ്പെടുത്തുന്നു . അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Articles

Back to top button