ഗാങ്ടോക്: ; സംസ്ഥാനത്ത് കുപ്പിവെള്ളം നിരോധിക്കാന്‍ തയ്യാറെടുത്ത് സിക്കിം സര്‍ക്കാര്‍. ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് കുപ്പിവെള്ളം വില്‍പ്പന അനുവദിക്കില്ല. ശനിയാഴ്ചയാണ് മുഖ്യമന്ത്രി പി.എസ് തമാങ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ശുദ്ധ ജല സമൃദ്ധമാണ് സിക്കിം, അതിനാല്‍ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്ത് വേണ്ടി വരുന്നില്ല. കുപ്പിവെള്ളത്തിന് പകരം പരിസ്ഥിതി സൗഹാര്‍ദ്ദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത് കൂടുതല്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യംമിടുന്നത്.
Related Articles
ഒമിക്രോണ്‍ ആര്‍ടിപിസിആര്‍ പരിശോധനകളില്‍ തിരിച്ചറിയാമെന്ന് കേന്ദ്രം
November 30, 2021 3:19 PM
Check Also
Close
-
ആദ്യ ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ ബസ് നിരത്തിലേയ്ക്ക്September 25, 2023 4:11 PM