മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി
റോം: വത്തിക്കാന്‍ രാഷ്ട്രത്തലവന് ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു .ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ നിന്നും മടങ്ങി.
അതെ സമയം കൂടിക്കാഴ്ചക്കിടെ മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വത്തിക്കാന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന. വത്തിക്കാനില്‍ മാര്‍പ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ. ഗുജ്റാള്‍, എ.ബി. വാജ്പേയി എന്നിവരാണ് മുമ്ബ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍. 1999ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ജി 20 ഉച്ചകോടിയില്‍ സാമ്പത്തിക, ആരോഗ്യ വിഷയങ്ങളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പ്രധാനമന്ത്രി വിവിധ നേതാക്കന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്യും.