Latest

ആരോഗ്യം സംരക്ഷിക്കാന്‍ കുക്കുമ്പര്‍ ജ്യൂസ്

“Manju”

നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാല്‍ തന്നെ പഴവര്‍ഗ്ഗങ്ങളാണ് പൊതുവേ ജ്യൂസ് ആയി ഉപയോഗിക്കാറ്. എന്നാല്‍ അത്ര സ്വാദില്ലെങ്കില്‍ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്. ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്ബര്‍ ജ്യൂസ്. ജലത്തിന്റെ സാന്നിധ്യം ഒരു ബോഡി ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുവാനും ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ ഒരു കലവറയാണ് കുക്കുമ്ബര്‍ ജ്യൂസ്. ഇത് ചര്‍മത്തിന് അത്ഭുതകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതുകൊണ്ട് ചുളിവുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ചര്‍മസുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്നു. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചുനിര്‍ത്താന്‍ സാധിക്കും. സൂര്യ താപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും കരുവാളിപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിലെ സിലികോണ്‍, സള്‍ഫര്‍ എന്നിവ മുടിവളര്‍ച്ചയ്ക്ക് സഹായിക്കും.

കലോറി തീരെയില്ലാത്ത കുക്കുമ്പര്‍ ജ്യൂസ് തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴിയാണ്. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും. നാരുകള്‍ അഥവാ ഫൈബര്‍ നല്ല ഉറവിടമാണ് വെള്ളരിക്കാ. ഉയര്‍ന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്.

വെള്ളരിക്കയില്‍ അടങ്ങിയിട്ടുള്ള ലയിക്കാത്ത നാരുകള്‍ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തില്‍ കടന്നു പോകാന്‍ അനുവദിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ഗ്യാസ്ട്രൈറ്റിസ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി, അള്‍സര്‍, മലബന്ധം എന്നിവ ഒഴിവാക്കാന്‍ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഏറെ സഹായകരമാകും.

Related Articles

Back to top button