മുടപുരം: ‘ഭരണഘടന – കാവലും കരുതലും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ലൈബ്രറി കൗണ്‍സില്‍ മംഗലപുരം പഞ്ചായത്ത് സമിതിയുടേയും ചെമ്പകമംഗലം എ.ടി. കോവൂര്‍ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു സെമിനാര്‍. എ.ആര്. മുഹമ്മദ് വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം. രാജന് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല ഭരണസമിതി അംഗം എന്‍.എസ്. അജയകുമാര്‍ സ്വാഗതവും ലൈബ്രറി കൗണ്‍സില്‍ മംഗലപുരം പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗം ജോര്‍ജ് ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.