Latest
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരിക്ക്
പത്തനംതിട്ട: കണ്ണങ്കരയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരിക്ക്.
എല്ലാവരെയും പത്തനംതിട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശികളാണ് പരിക്കേറ്റവര്‍. ബോംബെ മിഠായി ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നത്രെ. പൊലീസ് കേസെടുത്തു.