ഏറ്റുമാനൂർ: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാതല തിരിച്ചറിയൽ കാർഡ്, പ്രസ് സ്റ്റിക്കർ വിതരണവും, കലണ്ടർ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിജു ഈത്തിതറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, ഖജാൻജി ബൈജുപെരുവ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ആർ രവീന്ദ്രൻ ഏറ്റുമാനൂർ, ബെയ്ലോൺ എബ്രഹാം , എന്നിവർ പ്രസംഗിച്ചു.
Related Articles
…
November 12, 2022 2:24 PM
Check Also
Close
-
:: ശാന്തിഗിരി ടുഡെ ::45 mins ago