Uncategorized

ഇത്രയും സന്തോഷകരമായ സ്വീകരണം കണ്ടിട്ടില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ദിദ്വിന ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഉജ്ജ്വലവരവേല്‍പ്പ് നല്‍കി തലസ്ഥാനഗരി. ഇന്നലെ ഗുജറാത്തിലെത്തിയ ബോറിസ് ജോണ്‍സണ്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

ഇന്ത്യയുടെ സ്വീകരണത്തിന് ബോറിസ് ജോണ്‍സണ്‍ നന്ദി പ്രകടിപ്പിച്ചു. ഇത്രയും സന്തോഷകരമായ സ്വീകരണം ഞാന്‍ കണ്ടിട്ടില്ല. ലോകത്ത് മറ്റെവിടേയും എനിക്കിത് ലഭിക്കില്ല. വളരെ ശുഭകരമായ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും ന്യായമായ വ്യാപാരം ഇല്ലാതാക്കാനും പരമാധികാരത്തെ ചവിട്ടിമെതിക്കാനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്ന് ലോകം ഭീഷണികളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള യുകെയുടെ പങ്കാളിത്തം കൊടുങ്കാറ്റുള്ള കടലിലെ ഒരു വഴിവിളക്കാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് നടക്കുന്ന യോഗത്തില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇരു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനായുള്ള രൂപരേഖ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വെച്ചാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button