ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു.രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്പടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് താക്കറെ രാജി സമര്‍പ്പിച്ചത്. ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥ പാര്ട്ടിക്കാര് തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ അങ്ങനെയൊരാളല്ല. സുപ്രിംകോടതി വിധി പൂര്‍ണമായും അംഗീകരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
Related Articles
Check Also
Close
-
പാമ്പുകടിയേറ്റാല്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍January 14, 2022 10:00 PM