KeralaLatest

ഗര്‍ഭിണിയെ കാണാതായത് ആശങ്കയിലാക്കി

“Manju”

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പൂര്‍ണ ഗര്‍ഭിണിയെ കാണാതായത് അധികൃതരെ ആശങ്കയിലാക്കി. സേലം കണ്ടപ്പട്ടി സ്വദേശി റുബിയ ഭാനുവിനെയാണ് ( 28 ) ലേബര്‍ റൂമില്‍ നിന്ന് കാണാതായത്. നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ ഇറങ്ങിപ്പോയെന്നാണ് ഇവര്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. ശനിയാഴ്ച രാത്രി 1.30ഓടെ എസ്.എ.ടി ആശുപത്രിയിലെത്തിയ ഇവരെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ലേബര്‍ റൂം സ്റ്റേജ് ഒന്നിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഗര്‍ഭിണിയെ കാണാതായതായി ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞത്. ഇവരുടെ കൂട്ടിരിപ്പുകാരെയും കാണാതായതോടെ മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരം അറിയിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇവര്‍ ആശുപത്രിയില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഓഫായതിനാല്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സേലത്തെ വീട്ടില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചു.

Related Articles

Back to top button