ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീഷണി വ്യാപിക്കാതിരിക്കാന്‍ ജാഗ്രത വേണം. കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും മന് കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
വെട്ടുകിളി ഏല്‍പ്പിക്കുന്ന പ്രഹരത്തില്‍ പകച്ചു നില്‍ക്കുകയാണ് ഉത്തരേന്ത്യയിലെ കര്‍ഷകര്‍. കൂടുതല്‍ മേഖലകളിലേക്ക് വെട്ടുകിളി എത്തുന്നത് മുന്നില്‍ കണ്ട് പല സംസ്ഥാനങ്ങളും കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്