InternationalLatest

തിമിംഗല സ്രാവ് മേഖല സന്ദര്‍ശിച്ച്‌ മന്ത്രി

“Manju”

ദോഹ: അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനത്തിന്‍റെ ഭാഗമായി ഖത്തര്‍ തീരക്കടലിലെ തിമിംഗല സ്രാവ് മേഖല സന്ദര്‍ശിച്ച്‌ പരിസ്ഥിതി -കാലാവസ്ഥ വ്യതിയാന മന്ത്രി.ഖത്തറിന്‍റെ വടക്കന്‍ സമുദ്രഭാഗമായ അല്‍ ഷഹീന്‍ എണ്ണപ്പാടം ഉള്‍പ്പെടുന്ന മേഖലയില്‍ തിമിംഗല സ്രാവുകളുടെ ആവാസകേന്ദ്രത്തിലായിരുന്നു മന്ത്രി ശൈഖ് ഡോ. ഫലാഹ് ബിന്‍ നാസര്‍ ആല്‍ഥാനിയുടെ സന്ദര്‍ശനം. അപൂര്‍വമായ ഭീമന്‍ തിമിംഗല സ്രാവുകളുടെ സന്ദര്‍ശന സമയത്ത് ഒരുക്കിയ സുരക്ഷിത ആവാസം മന്ത്രി വിലയിരുത്തി.ഫീല്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിദഗ്ധ സംഘം വിവിധ പരിശോധന നടത്തി. തിമിംഗലങ്ങളുടെ സാംപ്ള്‍ ശേഖരണം, താപനില പരിശോധന, അസിഡിറ്റി അനുപാതം ഉള്‍പ്പെടെ വിവിധ പരിശോധനയാണ് നടത്തിയത്. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് തിമിംഗല സ്രാവുകള്‍ ഷഹീന്‍ എണ്ണപ്പാടത്തില്‍ കാണുന്നത്.

Related Articles

Back to top button