മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് സിനിമാ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ നിര്‍മ്മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. നൈജീരിയന്‍ ദമ്പതികള്‍ക്ക് ഗ്രീസില്‍ ജനിച്ച ജിയാനിസ് അന്റെന്റ്കൊംപോ എന്ന എന്‍ബിഎ കളിക്കാരന്റെ കഥയാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒരു സോഷ്യല്‍ മെസേജിംഗ് പ്ലാറ്റ്ഫോം ചലച്ചിത്ര നിര്‍മ്മാണ മേഖലയിലേക്ക് പ്രവേശിക്കുന്നത്. വാട്ട്സ്ആപ്പ് പ്രചരിപ്പിക്കാനുള്ള ഒരു മാര്‍ഗമായാകാം നയ്ജ ഒഡിസിയെ കാണുന്നത്. ഇത് സംബന്ധിച്ച് അടുത്തിടെ അന്റെന്റ്കൊംപോയും വാട്ട്സ്ആപ്പും കാരാര്‍ ഒപ്പുവച്ചിരുന്നു.
Related Articles
Check Also
Close
-
മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചുSeptember 13, 2023 9:59 AM