തൃശൂർ : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനറും ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി സീനിയർ കൺവീനറുമായ സി.എസ് രാജൻ കേരള പോലീസ് സേനയിൽ നിന്നും 30 വർഷത്തെ സേവനത്തിനു ശേഷം സെപ്റ്റംബർ 30ന് വിരമിച്ചു. പാലക്കാട് ഡിവിഷൻ ഹെഡ് ക്വാർട്ടേഴ്സ് സബ് ഇൻസ്പെക്ടറായാണ് സർവീസിൽ നിന്ന് വിരമിച്ചത്. തൃശൂർ കൊടകര സ്വദേശിയാണ്. ജില്ലയിലെ ശാന്തിഗിരി ആശ്രമത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിവരുന്നു. 2010ലെ താമര പർണശാല സമർപ്പണവേളയിൽ സർവീസിൽ നിന്ന് ദീർഘകാല അവധിയെടുത്ത് പ്രചാരണപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. ഭാര്യ: സി.കെ.രമണി. മക്കൾ : ഡോ.സി.ആർ.ഋഷിപ്രിയ, ഡോ.സി.ആർ.രാജലക്ഷ്മി. മരുമകൻ : സി.കെ.ഹർഷദ് ലാൽ.
Related Articles
പരിസ്ഥിതിലോല മേഖല: സര്ക്കാര് അടിയന്തരമായി സത്യവാങ്മൂലം നല്കണമെന്ന് ഉമ്മന് ചാണ്ടി
July 14, 2020 4:52 PM
Check Also
Close
-
സ്വാധീനത്തിന്റെ തെളിവാണിത്; മോദിMarch 6, 2022 6:17 PM