IndiaLatest

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം തുടരും

“Manju”

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ 632 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം നശിപ്പിക്കും. ഏകദേശം 12,438.96 കിലോ മയക്കുമരുന്നാകും നശിപ്പിക്കുക. മയക്കുമരുന്ന് കടത്തിനെതിരെയുള്ള മുന്നേറ്റത്തിന്റെ ഭാഗമാണ് ഇവ നശിപ്പിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ശേഖരിച്ച 40,000 കിലോ മയക്കുമരുന്ന് നശിപ്പിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച്‌ 75 ദിവസങ്ങള്‍കൊണ്ട് 75,000 കിലോ മയക്കുമരുന്ന് നശിപ്പിക്കുന്നതിനുള്ള ദൗത്യം സജ്ജമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് മയക്കുമരുന്ന് ശേഖരം നശിപ്പിക്കുന്നത്. 75,000 കിലോയെന്ന് ലക്ഷ്യം യജ്ഞം ആരംഭിച്ചതിന്റെ അറുപതാം ദിവസം കൈവരിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. ഇതുവരെ ഒരു ലക്ഷം കിലോയിലധികം മയക്കുമരുന്ന് നശിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഗാന്ധിനഗറില്‍ വിവിധ പരിപാടികളിലും അമിത് ഷാ പങ്കെടുക്കും. വൈകുന്നേരം മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. ഗോവ, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ദാമന്‍ ദിയു എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Back to top button