ബംഗളൂരു: ബംഗളൂരു സ്ഥാപകന്‍ കെംപെഗൗഡയുടെ 108 അടി വെങ്കല പ്രതിമ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലിലാണ് പ്രതിമ സ്ഥാപിച്ചത്. അതേസമയം ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് കെംപെഗൗഡയുടെ വെങ്കല പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ഞായറാഴ്ച പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു.
കെംപെഗൗഡ പ്രതിമ ഉയരം– 108 അടി ഭാരം– 220 ടണ്‍ ചെലവ്– 85 കോടി രൂപ പ്രതീക്ഷിച്ച ചെലവ്– 100 കോടി രൂപ നിര്‍മ്മാണം തുടങ്ങിയത്– 2020 ജൂണ്‍ 27 പ്രതിമയ്ക്ക് സമീപം 23 ഏക്കറില്‍ ഹെറിറ്റേജ് പാര്‍ക്ക് രൂപകല്പന– ശില്പിയും പത്മഭൂഷണ്‍ ജേതാവുമായ രാം വന്ജി സുതാര്‍
കെംപെഗൗഡ വിജയനഗര സാമ്രാജ്യത്തിന് കീഴിലുള്ള ഭരണാധികാരി ബംഗളൂരു നഗരം മൂന്ന് പതിറ്റാണ്ട് ഭരിച്ചു 1530ല്‍ ബംഗളൂരുവിനെ നഗരമാക്കി വികസിപ്പിച്ചു നഗരത്തില്‍ സൈനിക കന്റോണ്‍മെന്റ്, വാട്ടര്‍ ടാങ്ക്, ക്ഷേത്രം, വാണിജ്യ കേന്ദ്രം എന്നിവ സ്ഥാപിച്ചു മനുഷ്യത്വമുള്ള ഭരണാധികാരിയെന്നും അറിയപ്പെട്ടിരുന്നു ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടി നഗരത്തില്‍ 1000ലധികം തടാകംവികസിപ്പിച്ചു 1570-ല്‍ കെംപഗൗഡ അന്തരിച്ചു