InternationalLatest

താലിബാന് പിന്‍തുണയുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റിന്റെ സഹോദരന്‍

“Manju”

കാബൂള്‍: അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ താലിബാന് പിന്‍തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് കൗണ്‍സില്‍ തലവനാണ് ഹഷ്മത്. കലീമുല്ല ഹഖ്ഖാനിയും പിന്‍തുണ നല്‍കുമ്പോള്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യംവിട്ട അഫ്ഗാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി ഇപ്പോള്‍ യു എ ഇലാണ് ഉള്ളത്. അതേസമയം താലിബാന്‍ രാജ്യത്ത് ഉടന്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കാബൂളില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ച്‌ സംഘടനയിലെ രണ്ടാമനായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ പുതിയ സര്‍ക്കാരിന്റെ തലവനാകാന്‍ സാധ്യതയുണ്ട്. നിലവില്‍ താലിബാന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ചുമതലയാണ് ബരാദര്‍ വഹിക്കുന്നത്.

Related Articles

Back to top button