KeralaLatestThiruvananthapuram

സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചു

“Manju”

 

തിരുവനന്തപുരം: എല്ലാ വീടുകളിലും പൈപ്പ് ലൈന്‍ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കമായി. ആദ്യഘട്ടത്തില്‍ വെട്ടുകാട് വാര്‍ഡിലെ 60 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കി. കണക്ഷന്‍ നല്‍കി ഒരാഴ്ച പിന്നിട്ടപ്പോള്‍ മികച്ച അഭിപ്രായമാണ് വീട്ടുകാര്‍ നല്‍കുന്നതെന്ന് സിറ്റി ഗ്യാസ് പ്ളാന്റ് അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ പറഞ്ഞു. അടുത്ത മാസത്തോടെ രജിസ്റ്റര്‍ ചെയ്‌ത മീറ്റര്‍ സ്ഥാപിച്ച്‌ ജോലികള്‍ പൂര്‍ത്തിയായ 320 വീടുകളില്‍ കൂടി ഗ്യാസ് ലഭ്യമാക്കും. നിലവില്‍ പല വീടുകളിലും സാധാരണ എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുകയാണ്. ഈ സിലിണ്ടര്‍ തീരുന്ന മുറയ്‌ക്ക് കണക്ഷന്‍ മതിയെന്ന വീട്ടുകാരുടെ അഭിപ്രായം മാനിച്ചാണ് ഘട്ടംഘട്ടമായി കണക്ഷന്‍ നല്‍കുന്നത്. അടുത്ത ജനുവരിയോടെ 1200 വീടുകളില്‍ ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ 20,000 പേര്‍ രജിസ്റ്റര്‍ ചെയ്‌തതില്‍ 2000 പേര്‍ക്ക് കണക്ഷന്‍ നല്‍കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

ആറ് മാസത്തിനുള്ളില്‍ നഗരത്തിന്റെ പകുതിയോളം പ്രദേശങ്ങളില്‍ കണക്ഷന്‍ നല്‍കാണ് തീരുമാനം. കളമശേരിയിലെ പ്ലാന്റില്‍ നിന്ന് ടാങ്കറിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റില്‍ വച്ച്‌ വാതകമാക്കി മാറ്റി സംഭരിക്കും. വീടുകളിലേക്കുള്ള കണക്ഷന് എം.ഡി.പി.ഇ ഗ്യാസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. എല്‍.പി.ജി സിലിണ്ടര്‍ നിരക്കിന്റെ 70 ശതമാനം നിരക്കിലാണ് പി.എന്‍.ജി ലഭ്യമാക്കുന്നത്. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനത്തോളം ലാഭിക്കാം.

പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ചാക്ക,പാല്‍ക്കുളങ്ങര,പെരുന്താന്നി,ശ്രീകണ്ഠേശ്വരം, കമലേശ്വരം,മുട്ടത്തറ വാര്‍ഡുകളില്‍കൂടി കണക്‌ഷനുകള്‍ നല്‍കും. നിലവില്‍ ഈ വാര്‍ഡുകളില്‍ കണക്ഷനെടുക്കുന്നതിനുള്ള സര്‍വേ നടക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള സര്‍വേയും ചര്‍ച്ചയും പുരോഗമിക്കുകയാണ്.

ഇതുവരെ കണക്‌ഷന്‍ നല്‍കിയത് – 60 വീടുകളില്‍

രജിസ്ട്രേഷന്‍

8848227834 എന്ന നമ്പരില്‍ ബന്ധപ്പെടുക.

അധികൃതര്‍ കൊണ്ടുവരുന്ന രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കണം. വോട്ടേഴ്സ് .ഡി കാര്‍ഡ്,ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്,വിലാസം തെളിയിക്കുന്ന രേഖ എന്നിവ നല്‍കണം.

ഫോം പൂരിപ്പിച്ചശേഷം അധികൃതര്‍ മൊബൈല്‍ ആപ്ളിക്കേഷനില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ഫോണ്‍ നമ്പരില്‍ ഒ.ടി.പി നമ്പര്‍ ലഭിക്കും. അത് അധികൃതരോടു പറഞ്ഞ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

അടുത്ത ദിവസങ്ങളില്‍ അവര്‍ വീട്ടിലെത്തി പൈപ്പും കണക്‌ഷനും സ്ഥാപിക്കും. പരാതികള്‍ക്കും

അന്വേഷണത്തിനും വേണ്ടിയുള്ള മൊബൈല്‍ നമ്ബരും മറ്റ് വിവരങ്ങളടങ്ങിയ ബുക്ക്ലെറ്റും കൈമാറും.

ഗ്യാസ് സ‌പ്ലൈ ചെയ്യുന്ന സമയത്ത് വീടുകളില്‍ ഗ്യാസ് എത്തും. രജിസ്ട്രേഷനും മറ്റുമുള്ള തുക തവണകളായി അടയ്‌ക്കാനുള്ള സൗകര്യവും കമ്പനി നല്‍കും.

ആദ്യമായി കണക്‌ഷനെടുക്കുന്നവര്‍ 6000 രൂപ കമ്പനിക്ക് നല്‍കണം. പൈപ്പ്, മീറ്റര്‍ സ്ഥാപിക്കുന്നത് സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവയിലേക്കാണ് ഈ തുക.

എല്ലാ മാസവും ആദ്യവാരം ഉപയോഗിക്കുന്നതിനനുസരിച്ച്‌ ബില്ല് ഫോണില്‍ മെസേജായും ലഭിക്കും

Related Articles

Back to top button