ബിന്ദുലാൽ തൃശൂർ
പശ്ചിമബംഗാളിൽനിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34 വയസ്സ്, 48 വയസ്സ്, 40 വയസ്സ്, 20 വയസ്സ്, 32 വയസ്സ്, 36 വയസ്സ്, 25 വയസ്സ്, 33 വയസ്സ്) ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി സ്വദേശിക്ക് (36 വയസ്സ്) സമ്പർക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. മറ്റൊരാൾ ജൂൺ 21 ന് ബംഗളൂരുവിൽനിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36 വയസ്സ്)യാണ്. ഇയാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 15471 പേരും ആശുപത്രികളിൽ 149 പേരും ഉൾപ്പെടെ ആകെ 15620 പേരാണ് നിരീക്ഷണത്തിലുളളത്.