കരുനാഗപ്പള്ളി • വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലെ കെട്ടിടത്തിൽനിന്നു വീണ് വിദേശവനിത മരിച്ചു. മഠത്തിലെ അമൃതാഞ്ജലി കെട്ടിടത്തിൽനിന്നു വീണ് യുകെ സ്വദേശിയായ സിയോന സ്റ്റെഫേഡ് (45) ആണ് മരിച്ചത്. രാത്രി 8.30നാണ് സംഭവം. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സന്ദർശക വീസയിൽ ജനുവരി 16 ന് ആണ് സിയോന മഠത്തിൽ എത്തിയത്. ലോക്ഡൗൺ കാരണം മടക്കയാത്ര വൈകിയതിന്റെ മനോവിഷമത്തിലായിരുന്നെന്ന് പറയുന്നു. നാളെ മടങ്ങാൻ രേഖകൾ ശരിയായിരുന്നതായും പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.