IndiaLatest

ആന്ധ്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

“Manju”

ശ്രീജ.എസ്

ഹൈദരാബാദ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, ആന്ധ്രാപ്രദേശില്‍ സ്‌കൂളുകള്‍ തുറക്കുന്നു. പ്രൈമറി ക്ലാസുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കും. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ആഴ്ചയില്‍ രണ്ടു ദിവസം എന്ന നിലയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.

അടുത്ത ആഴ്ച മുതല്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സിലബസ് അനുസരിച്ചാണ് പഠനം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടന്നുവരുന്നത്.

കഴിഞ്ഞ ദിവസം ആന്ധ്രയില്‍ ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് പുറത്തുവന്നത്. 24 മണിക്കൂറിനിടെ ആയിരത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 18697 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button