KeralaLatestThiruvananthapuram

പോത്തൻകോട്ട് വർക്കഷോപ്പ് ഉടമ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

“Manju”

പോത്തൻകോട്: വർക്ക്‌ഷോപ്പ് ഉടമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിമൂല ചാമവിള വീട്ടിൽ പരേതനായ വിശ്വംഭരൻനായർ-രാജമ്മയമ്മ ദമ്പതികളുടെ മകൻ ജയകുമാറാണ് (വർക്ക്‌ഷോപ്പ് കുട്ടൻ- 51) മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ജയകുമാറിന്റെ അമ്മ കതകിൽ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാൽ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്നുള്ള പരിശോധനയിൽ മുറിയ്ക്കുള്ളിലെ തറയിൽ ജയകുമാർ കിടക്കുന്നതാണ് കണ്ടത്. പോത്തൻകോട് പോലീസെത്തി മൃതദേഹ പരിശോധന നടത്തി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാത്രി 9 മണിയ്ക്ക ജയകുമാറിന്റെ ബൈക്ക് അപകടത്തിൽ പെട്ടതായി പോലീസ് പറഞ്ഞു. നന്നാട്ടുകാവ് ചാത്തൻപാടാണ് ജയകുമാർ വർക്ക്‌ഷോപ്പ് ഇട്ടിരുന്നത്. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി നന്നാട്ടുകാവ് പള്ളിനടയിൽ വച്ച് ബൈക്ക നിയന്ത്രണംതെറ്റി മറിഞ്ഞു. നാട്ടുകാർ വിവരമറിയിച്ച് പോലീസെത്തിയപ്പോഴേക്കും ജയകുമാർ ആട്ടോയിൽ വീട്ടിൽ പോയതായി പോലീസ് പറഞ്ഞു. ബുധനാഴ്ച മുറിയ്ക്കുള്ളിൽ ജയകുമാറിനെ മരണപ്പെട്ട നിലയിൽ കാണപ്പെട്ടു. മുഖത്ത് മുറിവേറ്റ പാടുകളുള്ളതായി മൃതദേഹ പരിശോധനയിൽ കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണം സ്ഥിതീകരിക്കാൻ കഴിയുള്ളൂവെന്നും പോത്തൻകോട് എസ്.ഐ. വി.എസ്. അജീഷ് പറഞ്ഞു. മക്കൾ: പരേതനായ മിഥുൻ, ജിതിൻ.

Related Articles

Back to top button