IndiaKeralaLatestThiruvananthapuram
സുശാന്തിന്റെ മരണം അന്വേഷിക്കുന്നത് മല്യയുടെ തട്ടിപ്പിൽ അന്വഷണം നടത്തിയ സി.ബി.ഐ സംഘം
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സി.ബി.ഐ സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും. കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുശാന്തിന്റെ മരണത്തിൽ ആത്മഹത്യപ്രേരണ കേസ് രജിസ്റ്റർ ചെയ്ത ബിഹാർ പൊലീസുമായി കൂടിയാലോചിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ് ആത്മഹത്യ പ്രേരണകേസ് ചുമത്തിയിരുന്നു. വിജയ് മല്യയുടെ ബാങ്ക് തട്ടിപ്പും അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടപാടും അന്വേഷിച്ച സി.ബി.ഐ സംഘം തന്നെയാണ് സുശാന്തിന്റെ മരണത്തിലും അന്വേഷണം നടത്തുക.