സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മുംബൈ : റായ്ഗഢില് തകര്‍ന്ന അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 26 മണിക്കൂറിനുശേഷം 60കാരിയെ ജീവനോടെ പുറത്തെടുത്തു. മെഹ്റുന്നിസ അബ്ദുല്‍ ഹാമിദ് കാസിയെയാണ് ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി പുറത്തെടുത്തത്. സിമന്റ്, സ്റ്റീല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു.
ഓക്സിജന്‍ മാസ്ക്കാണ് മെഹ്റുന്നിസക്ക് തുണയായത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലു വയസ്സുകാരന് മുഹമ്മദ് ബാന്ഗിയെയും കഴിഞ്ഞ ദിവസം ജീവനോടെ പുറത്തെടുത്തിരുന്നു.