കോലഞ്ചേരി: മഴുവന്നൂര്‍ പബ്ലിക് ലൈബ്രറി നവീകരണം ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബേബി കുരിയാച്ചന്‍ അദ്ധ്യക്ഷനായി.സെക്രട്ടറി എന്‍.കെ അനില്‍കുമാര്‍, പ്രസിഡന്റ് ടി.പി. വര്‍ക്കി, പ്രൊഫ.കെ.പി കുരിയാക്കോസ്, സി.ജി. കേശവന് നായര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണം നടത്തിയത്. 1951ല്‍ തുടക്കമിട്ട വായനശാല കുന്നത്തുനാട് താലൂക്കിലെ എ ഗ്രേഡ് ഗണത്തിലാണുള്ളത്. 25,000 പുസ്തകങ്ങളുള്ള വായനശാലയില്‍ 5,000ഓളം അംഗങ്ങളുണ്ട്. കലാസാംസ്കാരിക പരിപാടികള്‍ക്കു പുറമെ പി.എസ്.സി പരീക്ഷ പരിശീലനവും നടത്തി വരുന്നു.
Related Articles
രണ്ടാമത്തെ അതിവേഗ സെഞ്ചുറിക്കാരന്‍ : 29-ാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
December 9, 2020 9:09 AM
Check Also
Close
-
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് യുഎഇ നീട്ടിJuly 29, 2021 8:03 PM