ഓസ്ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യന്‍ സമയം വൈകുന്നേരം 5:30ന് മല്‍സരം
സിന്ധുമോള്‍ ആര്
പരമ്പരയില്‍ 1-0 ന് മുന്നിലെത്തിയ ഓസ്ട്രേലിയ 3 മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ന് കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ആകും ഓസ്ട്രേലിയ ശ്രമിക്കുക. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5:30ന് ആണ് മല്‍സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന പരമ്പരയുടെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ നേരിടുമ്പോള്‍ ഇയോണ്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിന് ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ആദ്യ കളിയുടെ നിരാശ ഒഴിവാക്കാന്‍ ഹോം ടീം പരിശ്രമിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയം സ്വന്തമാക്കി സന്ദര്‍ശകരെ ചരിത്രം സൃഷ്ടിക്കാന്‍ നോക്കും. ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ആദില്‍ റാഷിദ് എന്നിവര്‍ അടങ്ങിയ ബൗളിങ്ങ് ടീം വളരെ ശക്തമാണ്.
ആദ്യ ഗെയിമില്‍ ഓസ്ട്രേലിയ വളരെ നന്നായി കളിച്ചു, ധാരാളം നേട്ടങ്ങള്‍ അവര്‍ ആദ്യ ഏകദിനത്തിലൂടെ നേടി. ഗ്ലെന്‍ മാക്സ്വെല് ഫോമിലേക്ക് മടങ്ങിയെത്തി എന്നത് അവര്‍ക്ക് വലിയ ഊര്‍ജമാണ് നല്‍കുന്നത്. കൂടാതെ മിച്ചല്‍ മാര്‍ഷ് , ജോഷ് ഹാസ്ല്‍വുഡ് എന്നിവരുടെ പ്രകടനം ഓസ്ട്രേലിയയെ കൂടുതല്‍ ശ്കതരാക്കുന്നു.