IndiaKeralaLatest

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട ബാലികയ്ക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇ

“Manju”

സിന്ധുമോൾ. ആർ

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട അഞ്ചുവയസുകാരിയ്ക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇ. സിറിയന്‍ സ്വദേശിനിയായ സമ എന്ന പെണ്‍കുട്ടിയ്ക്കാണ് യുഎഇ കൃത്രിമ കണ്ണ് വച്ച്‌ നല്‍കിയത്. ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് വീട്ടിലെ ജനല്‍ചില്ലുകള്‍ തകര്‍ന്ന് സമയുടെ കണ്ണിലേക്ക് തുളച്ചുകയറുകയായിരുന്നു. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സമയ്ക്ക് ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണും സുപ്രിം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സുപ്രിം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കാഴ്ച തിരിച്ചു കിട്ടിയത്. മകളുടെ കാഴ്ച തിരികെ ലഭിച്ചതിനും ചികിത്സാചെലവ് വഹിച്ചതിനും സമയുടെ കുടുംബം യു.എ.ഇയോട് നന്ദി അറിയിച്ചു.

Related Articles

Check Also
Close
Back to top button