കൊച്ചി : കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ വിമതരെ ഒപ്പം നിര്‍ത്താനുള്ള യുഡിഎഫ് നീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ കൊച്ചിയില്‍ ലീഗ് വിമതനും തൃശൂരില്‍ കോണ്‍ഗ്രസ് വിമതനും എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. ഇതോടെ രണ്ടിടത്തും ഏറ്റവുമധികം ഡിവിഷനുകള്‍ സ്വന്തമാക്കിയ എല്‍ഡിഎഫ് തന്നെ കോര്പറേഷന് ഭരിക്കുമെന്ന് ഉറപ്പായി. യുഡിഎഫിന് 31 ഉം എല്‍ഡിഎഫിന് 34 ഉം അംഗങ്ങളാണ് ഇവിടെയുള്ളത്. ജില്ലയിലെ നേതാക്കള്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ലീഗ് വിമതന് ടി.കെ.അഷ്റഫ് ആണ് കൊച്ചിയില്‍ ഇടതിനു പിന്തുണ പ്രഖ്യാപിച്ചത്. സിപിഎം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും നഗരത്തില്‍ സുസ്ഥിര ഭരണം കാഴ്ചവയ്ക്കുന്ന മുന്നണിയുമായി മുന്നോട്ടു പോകാന്‍ താല്പര്യപ്പെടുന്നതായും അഷ്റഫ് പ്രതികരിച്ചു.
Related Articles
സുപ്രിംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; വ്യാജ ജഡ്ജിയെ പൊലീസ് അറസ്റ്റ് ചെയ്തു
January 17, 2021 9:14 AM
Check Also
Close
-
നിപയുടെ ലിറിക്സ് വീഡിയോ 10 സംവിധായകര്‍ ചേര്‍ന്ന് റിലീസ് ചെയ്യുംJune 27, 2020 11:31 AM