വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന “രണ്ട് ” –ന്റെ പൂജയും സ്വിച്ചോണും ഏറ്റുമാനൂരിൽ നടന്നു. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഹെവൻലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് ആണ് നിര്‍മ്മിക്കുന്നത്.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , രാജേഷ് ശർമ്മ, മുസ്തഫ, സ്വരാജ് ഗ്രാമിക, ബാബു അന്നൂർ, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോൽ, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.