ശ്രീജ.എസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിഎം സുധീരന്. ചെറിയ അസ്വസ്ഥതകളെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.