KeralaLatest

അതിതീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു

“Manju”

അഖിലേശൻ

 

നെയ്യാറ്റിൻകരയിലെ വിവിധ പ്രദേശങ്ങളെ അതിതീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു
നെയ്യാറ്റിൻകര നഗരസഭയിലെ 11 വാർഡുകൾക്ക് പുറമെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നീ പഞ്ചായത്തുകളെ അതിതീവ്ര ബാധിത മേഖലയായി പ്രഖ്യാപിച്ചു. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്നത് കൊണ്ടാണ് കുളത്തൂർ, കാരോട്, പാറശാല, വെള്ളറട, അമ്പൂരി, കുന്നത്തുകാല്‍ പഞ്ചായത്തുകളെ അതിതീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച നഗരസഭാ വാർഡുകളോട് ചേർന്ന് കിടക്കുന്നത് കൊണ്ടാണ് അതിയന്നൂർ, ബാലരാമപുരം പഞ്ചായത്തുകളെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത് .

നെയ്യാറ്റിൻകരയിൽ നിന്നും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും ചികിത്സയിലാണ്. പൂജപ്പുര രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കിട്ടിയ റിസൾട്ടുകൾ വ്യത്യസ്തമായതിനാൽ ഇവരുടെ സ്രവം സ്വാബ് പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button