KeralaLatestMalappuram
മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ
പി.വി.എസ്
മലപ്പുറം :താനൂരിൽ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ഒഴൂർ ഇല്ലത്തപ്പടിയിലെ വടക്കിനിയേടത്ത് അൻവറിനെയാണ് അറസ്റ്റുചെയ്തത്. താനാളൂർ സർവീസ് സഹകരണബാങ്ക് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. വളയും കൊണ്ടാണ് ഇയാൾ പണയം വെക്കാനെത്തിയത്. ഇതിന്റെ ഗുണനിലവാരം പരിശോധിച്ചപ്പോഴാണ് മുക്ക്പണ്ടമാണെന്ന് മനസ്സിലായത്.