ശ്രീജ.എസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 21 ന് പരിഗണിക്കുന്നതാണ്. മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന് വാദം ഉയര്‍ന്നിരിക്കുന്നത്. കേസില്‍ മറ്റ് പ്രതികളായ സുനില്‍ കുമാര്‍, മണികണ്ഠന് എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. വിപിന്‍ ലാലിന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായോ എന്ന കാര്യത്തില്‍ നാളെ വിധി ഉണ്ടാകുന്നതാണ്.
നടന് ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡന കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ വിചാരണക്ക് മുമ്പ് വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കുകയുണ്ടായി. കൊച്ചിയിലെ പ്രത്യക കോടതിയാണ് കേസ് പരിഗണിച്ചത്. ഇക്കാര്യത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടും അന്വേഷണ ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് കോടതിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.