KeralaLatest

വിളക്കണക്കല്‍ സമരം; പരുക്കേറ്റ പ്രവര്‍ത്തകന്‍ മരിച്ചു

“Manju”

 

കിഴക്കമ്പലം: വിളക്കണക്കല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, കിഴക്കമ്പലം പഞ്ചായത്തുകളില്‍ ലൈറ്റ് അണച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചത്. ട്വന്റി ട്വന്റിയുടെ എല്‍ഇഡി സ്ട്രീറ്റ്‌ലൈറ്റ് പദ്ധതി തടഞ്ഞ എംഎല്‍എയ്‌ക്കെതിരെ വിഴക്കണക്കല്‍ സമരം സംഘടിപ്പിച്ചത്. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ട്വന്റി20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച്‌ കെഎസ്‌ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരില്‍ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നതെന്നാണ് പ്രധാന ആരോപണം. കിഴക്കമ്ബലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുമെന്നാണ് പ്രചരണം. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെഎസ്‌ഇബി അനുവാദം നല്‍കിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി20 നടപടി. നവമാധ്യമങ്ങള്‍ വഴിയാണ് ഫണ്ട് ശേഖരിക്കുന്നതിന് പ്രചാരം നടത്തുന്നത്.

Related Articles

Back to top button