Thiruvananthapuram

മണ്ണിൽ പൊന്നു വിളയിച്ച് കോൺഗ്രസ് പ്രവർത്തകർ നാടിന് മാതൃകയായി

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട് : മണ്ണിൽ പൊന്ന് വിളയിച്ച് കോൺഗ്രസ് പ്രവർത്തകർ നാടിന് മാതൃകയായി. കൊയ്ത്ത് പാട്ടിന്റെ ഈരടികൾക്കൊപ്പം താളത്തിൽ ചുവടുവച്ച് കോട്ടുകുന്നം ഏലായിൽ കോൺഗ്രസ് വെഞ്ഞാറമൂട് – നെല്ലനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊയ്തെടുത്തത് നൂറ് മേനി വിളവ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന കൊയ്ത്ത് ഉത്സവം കെപിസിസി സെക്രട്ടറി രമണി പി.നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. വെഞ്ഞാറമൂട് സുധീർ , മഹേഷ് ചേരിയിൽ, ഡിസിസി ജനറൽ സെക്രട്ടറി ഡി.സനൽകുമാർ , നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു അരുൺ കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു എസ് നായർ , ബീനാ രാജേന്ദ്രൻ , ബിന്ദു , മുൻ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ കോൺഗ്രസ് നേതാക്കളായ കീഴിയിക്കോണം അജയൻ , മോഹനൻ നായർ , ശശിധരൻ നായർ , യൂത്ത് കോൺഗ്രസ് നേതാക്കളായ രഞ്ജിത്ത്, നെല്ലനാട് ഹരി, ശ്രീലാൽ, തുടങ്ങിയവർ പങ്കെടുത്തു .

https://www.facebook.com/SanthigiriNews/posts/1704505043046616

സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിലാണ്  തരിശുകിടന്ന ഒരേക്കർ നിലത്ത് കൃഷിയിറക്കിയത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധ പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.

 

Related Articles

Back to top button