IndiaLatest

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് പ്രതിരോധശേഷി ഏറെ

“Manju”

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സീന് പ്രതിരോധശേഷി ഏറെ: പുതിയ പഠനം - Real News  Kerala

ശ്രീജ.എസ്

നേസല്‍ സ്പ്രേയ്ക്ക് കുത്തിവയ്പിനേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിനല്‍കാനാകുമെന്ന് വിദഗ്ധര്‍. വാക്സീനേഷന്‍ പദ്ധതിക്ക് ചെലവും കുറയും. ഇന്ത്യയില്‍ മനുഷ്യപരീക്ഷണത്തിനുള്ള അപേക്ഷകള്‍ മാസങ്ങളായി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
അതേസമയം, ഫൈസര്‍ കോവിഡ് വാക്സീന്‍ യുകെ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദത്തിനും ഫലപ്രദമെന്ന് പഠനഫലം. മോഡേണ വാക്‌സീന് അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണും അനുമതി നല്‍കി.
കുത്തിവയ്പിനേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി മൂക്കിലൊഴിക്കുന്ന വാക്സീന് നല്‍കാനാകുമെന്നതാണ് പ്രധാന നേട്ടം. വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്ന ശ്വാസകോശത്തില്‍വച്ചുതന്നെ വൈറസിനെ ഒരളവുവരെ നശിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

സിറിഞ്ച് പോലുള്ളവ ആവശ്യമില്ലാത്തതിനാല്‍ വാക്സിനേഷന്‍ പദ്ധതിയുടെ ആകെ ചെലവും കുറയും. കോവിഡ് വാക്സീന് ഇന്ത്യയില്‍ അടിയന്തര അനുമതി നേടിയ കമ്പനികള്‍ തന്നെയാണ് മൂക്കിലൊഴിക്കുന്ന വാക്സീനും വികസിപ്പിക്കുന്നത്.
ഭാാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റിറ്റ്യൂട് എന്നിവര്‍ മനുഷ്യപരീക്ഷണത്തിന് മാസങ്ങള്‍ക്കുമുന്‍പേ നല്‍കിയ അപേക്ഷയില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല, അധികം വൈകാതെ തന്നെ ഇന്ത്യയില്‍ പരീക്ഷണം തുടങ്ങാനാകുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഒക്ടോബറില്‍ അറിയിച്ചത്. ശാസ്ത്രലോകവും പ്രതീക്ഷയോടെയാണ് നേസല്‍ സ്പ്രേ വാക്സീന്‍ പരീക്ഷണത്തെ കാണുന്നത്.

Related Articles

Back to top button