Uncategorized

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചു; തലസ്ഥാനത്ത് പോത്തീസിന്റെ ലൈസൻസ് റദ്ദാക്കി

“Manju”

തിരുവനന്തപുരം : കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് കച്ചവടം നടത്തിയതിന് പ്രമുഖ വ്യാപാര സ്ഥാപനമായ പോത്തീസിന്റെ ലൈസൻസ് റദ്ദാക്കി. പിൻവാതിലിലൂടെ ആളെക്കയറ്റി കച്ചവടം നടത്തുകയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയത്. തിരുവനന്തപുരത്താണ് സംഭവം. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് സ്ഥാപനം മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്.

2020 ഡിസംബറിലും കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പോലീസ് സ്ഥാപനം അടപ്പിച്ചിരുന്നു. പച്ചക്കറികളും പലവ്യഞ്ജനവും കുറഞ്ഞ വിലയ്‌ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ജനങ്ങൾ സ്ഥാപനത്തിലേയ്‌ക്ക് ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ടാണ് സ്ഥാപനം പൂട്ടിയത്. സ്ഥാപനത്തിൽ ഗുരുതര ചട്ടലംഘനം നടന്നതായും ഭരണകൂടം അറിയിച്ചിരുന്നു.

Related Articles

Back to top button