IndiaLatest

റോക്ക് ബീച്ചിലെ കടല്‍പ്പാലം തകര്‍ന്നു

“Manju”

പുതുച്ചേരി: റോക്ക് ബീച്ചിലെ പ്രശസ്തമായ കടല്‍പ്പാലം തകര്‍ന്നു. 60 വര്‍ഷത്തിലേറെ പഴക്കമുള്ള അതിപ്രശസ്തമായ കടല്‍പ്പാലം തിരമലകളടിച്ചാണ് തകര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ശനിയാഴ്ച രാത്രി ഉയര്‍ന്ന തിരമാലകളായിരുന്നു റോക്ക് ബീച്ചില്‍ രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാലം ഭാഗികമായി തകര്‍ന്നത്. ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൈഫ് ഓഫ് പൈഉള്‍പ്പെടെ നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള പാലമാണിത്.

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ രണ്ട് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Back to top button