KeralaLatest

അറുപതിനം പഴങ്ങളുടെ നിറസമൃദ്ധിയിൽ ഷെരീഫിന്റെ കൃഷിത്തോട്ടം

“Manju”

പി വി എസ്

മലപ്പുറം :വിദേശത്തു നിന്ന് കൊണ്ടുവന്ന മുന്തിരി ഉൾപ്പെടെ 60 വ്യത്യസ്തയിനം പഴങ്ങളുടെ വിളവെടുപ്പ് കാലമാണ് തിരൂർ തിരുനാവായ ചേനങ്ങാട്ട് ഷെരീഫിന്റെ കൃഷിത്തോട്ടത്തിൽ .യു എ ഇ യിൽ നിന്നും സൗദിയിൽ നിന്നും കൊണ്ടുവന്ന പഴങ്ങളുടെ തൈകളാണ് ജൈവകൃഷിയിൽ ഷെരീഫിന്റെ പതിമൂന്ന് സെന്റ് തോട്ടത്തിൽ വളർത്തിയിരിക്കുന്നത് .

വിദേശത്ത് മാത്രം കായ്ക്കുന്ന പഴങ്ങൾക്ക് ഇവിടെ വളരാൻ വേണ്ട കൃത്രിമ കാലാവസ്ഥ ഒരുക്കി കൊടുത്താണ് വിളയിച്ചെടുക്കുന്നത് .തണുപ്പ് ആവശ്യമുള്ള സ്ട്രോബറി പോലുള്ള പഴവർഗങ്ങൾക്കാവശ്യമായ തണുത്ത വെള്ളം സ്പ്രേ ചെയ്താണ് വളർത്തിയെടുക്കുന്നത് .രണ്ട് തരം ചെറിയും മുന്തിരിയും മൾബറിയും മൂന്ന് തരം പേരയ്ക്കയും സ്ട്രോബറിയും ഉൾപ്പെടെ അറുപതിനം പഴങ്ങളാണ് ഷെരീഫിന്റെ തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്നത് .വർഷത്തിൽ ഏതു കാലത്തും അഞ്ച് വ്യത്യസ്ത യിനം പഴങ്ങളെങ്കിലും ഷെരീഫിന്റെ തോട്ടത്തിൽ നിന്നു പറിക്കാനാകും .തോട്ടത്തിലെ ഫലസമൃദ്ധിയുടെ ആനന്ദത്തിലാണ് ഫോട്ടോഗ്രാഫർ കൂടിയായ ഷെരീ

Related Articles

Back to top button