Uncategorized

അണ്ടര്‍ 19 വനിതാ ലോകകപ്പ്; പറന്ന് ക്യാച്ചെടുത്ത അര്‍ച്ചന ദേവിയെ അറിയാം

“Manju”

ഉന്നാവ് (ഉത്തര്‍പ്രദേശ്) : അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനു തോല്പിച്ച ഇന്ത്യ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ആദ്യ ലോകകപ്പാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍ റ്യാന മക്ഡൊണാള്‍ഡ് ഗേയെ പുറത്താക്കാന്‍ അര്‍ച്ചന ദേവി എടുത്ത ഒരു ക്യാച്ചുണ്ടായിരുന്നു. എക്സ്ട്രാ കവറില്‍ മുഴുനീള ഡൈവ് ചെയ്ത് ഒറ്റക്കയ്യില്‍ എടുത്ത ഒരു ബ്ലൈന്‍ഡര്‍. അര്‍ച്ചന 3 ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. അര്‍ച്ചന ദേവി ലോക കിരീടം ചൂടിനില്‍ക്കുമ്ബോള്‍ ഒപ്പം ആ കിരീടം നേടിയ ഒരാളുണ്ട്, ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍. അര്‍ച്ചന ദേവിയുടെ അമ്മ സാവിത്രി ദേവി.

ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിച്ചും മകന്‍ പാമ്ബ് കടിച്ചും മരിച്ചതിനെ തുടര്‍ന്ന് ഉന്നാവിലെ രതയ് പുര്‍വ എന്ന ഗ്രാമത്തിലെ ആളുകള്‍ സാവിത്രി ദേവിയെ വിളിച്ചിരുന്നത് ദുര്‍മന്ത്രവാദി എന്നായിരുന്നു. കുടുംബത്തിലെ മരണങ്ങള്‍ക്ക് കാരണം സാവിത്രി ആണെന്ന ആരോപണം. മകള്‍ അര്‍ച്ചന ദേവിയെ ക്രിക്കറ്റ് കളിക്കാന്‍ അയച്ചപ്പോള്‍ മകളെ തെറ്റായ മാര്‍ഗത്തിലേക്കയച്ചു എന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഈ ആരോപണങ്ങള്‍ക്ക് അമ്മയും മകളും മറുപടി നല്‍കിയത് ലോകജേതാക്കളെന്ന ലേബലണിഞ്ഞാണ്.

ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്ററോളം അകലെ ഗഞ്ജ് മൊറാദാബാദിലുള്ള കസ്തൂര്‍ബ ഗാന്ധി ആവാസിയ ബാലിയ വിദ്യാലയ സ്കൂളിലാണ് സാവിത്രി മകളെ ചേര്‍ത്തത്. ക്രിക്കറ്റ് പരിശീലനമായിരുന്നു ലക്ഷ്യം. ആളുകള്‍ പറഞ്ഞു, സാവിത്രി മകളെ ആര്‍ക്കോ വിറ്റെന്ന്. സാവിത്രിയുമായി ആ നാട്ടുകാരൊന്നും സഹകരിച്ചില്ല. അവരുടെ വീട്ടില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും ആരും വാങ്ങി കുടിച്ചില്ല. പക്ഷേ, ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ ആ വീട് തിങ്ങിനിറഞ്ഞു.

2008ലാണ് സാവിത്രിയുടെ ഭര്‍ത്താവ് ശിവറാം ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ചത്. ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തെ പിന്നീട് അര്‍ച്ചന നോക്കിയത് ഒറ്റക്കാണ്. 2017ല്‍ ഇളയ ആണ്‍കുട്ടി ബുദ്ധിമാന്‍ സിംഗ് പാമ്പുകടിയേറ്റ് മരിച്ചു. ഇപ്പോള്‍ ആ വീട്ടിലുള്ളത് രോഹിത് കുമാറും അര്‍ച്ചന ദേവിയും അമ്മ സാവിത്രി ദേവിയും. ആദ്യ ലോക്ക്ഡൗണിനിടെ രോഹിത് കുമാറിന് ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടപ്പെട്ടു. വെള്ളപ്പൊക്കം പലപ്പോഴും അവരുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു. ഒരു എരുമയും പശുവും വീട്ടിലുണ്ട്. അതിന്റെ പാല് വിറ്റുകിട്ടുന്ന പണമാണ് ആ കുടുംബത്തിന്റെ പ്രധാന ആശ്രയം. രോഹിത് കുമാറിനെ ബിരുദം വരെ പഠിപ്പിക്കാന്‍ സാവിത്രി ദേവിക്ക് കഴിഞ്ഞു.

അര്‍ച്ചന ബുദ്ധിമാനൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. അവളെക്കാള്‍ ഒരു വയസ് മാത്രം മൂത്തവനായിരുന്നു ബുദ്ധിമാന്‍. കളിച്ചുകൊണ്ടിരിക്കെ അര്‍ച്ചന അടിച്ച പന്തെടുക്കാന്‍ പോയ ബുദ്ധിമാനെ പാമ്പ് കടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ എന്റെ കയ്യില്‍ കിടന്നാണ് അവന്‍ മരിച്ചത്. അവന്‍ അവസാനം പറഞ്ഞത് അര്‍ച്ചനയെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കൂഎന്നാണ്.”  രോഹിത് കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പരിശീലകന്‍ കപില്‍ പാണ്ഡെ ആണ് അര്‍ച്ചനയുടെ പരിശീലകന്‍. സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് കപില്‍ അര്‍ച്ചനയുടെ പരിശീലനവുമായി ബന്ധപ്പെട്ട ചെലവുകള്‍ നടത്തിയത്.

Related Articles

Back to top button