InternationalLatest

ബീജിംഗിലെ ശൈത്യകാല ഒളിമ്പിക്‌സിൽ നിന്നും പിന്മാറണം; അമേരിക്കൻ സെനറ്റർമാർ

“Manju”

വാഷിംഗ്ടൺ: ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിൽ നിന്നും പിന്മാറണമെന്ന് അമേരിക്കൻ ജനപ്രതിനിധികളുടെ ആഹ്വാനം. ഒളിംപിക്സിൽ സ്പോൺസർമാരായി നിലവിലുള്ള അമേരിക്കൻ കന്പനികളോടാണ് സെനറ്റർമാർ നിർദ്ദേശം വച്ചത്. ചൈനയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അമേരിക്കൻ ഹൗസ് പ്രതിനിധികൾ പരസ്യമായി രംഗത്തെത്തിയത്. സിൻജിയാംഗിലും ഹോങ്കോംഗിലും നടത്തുന്ന ചൈനയുടെ ക്രൂരതകൾ പരിഷ്‌കൃത സമൂഹത്തിനെതിരെന്നും സെനറ്റർമാർ പറഞ്ഞു.

അമേരിക്ക ആസ്ഥാനമായ ബഹുരാഷ്‌ട്ര കമ്പനികൾ ചൈനയെ പിന്തുണയ്‌ക്കരുതെന്നാണ് അമേരിക്കൻ ജനപ്രതിനിധികളുടെ ആവശ്യം. ഒളിംപിക്‌സ് ഉയർത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങളെ ചൈന അംഗീകരിക്കുന്നില്ലെന്നും അമേരിക്കൻ പ്രതിനിധികൾ വ്യക്തമാക്കി. സെനറ്റർമാരായ ജെഫ് മർക്കലേയും മക്‌ഗ്രോവനും അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മറ്റി അദ്ധ്യക്ഷൻ തോമസ് ബാഷിന് കത്ത് നൽകി. ചൈനയിലെ ഒളിമ്പിക്‌സ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.

അമേരിക്കയിലെ വിവിധ ബഹുരാഷ്‌ട്ര കമ്പനികളുടെ പ്രതിനിധികളെ നേരിട്ട് വിളിച്ചു വരുത്തിയാണ് ജനപ്രതിനിധികൾ ചൈനീസ് വിരോധം തുറന്നു പ്രകടിപ്പിച്ചത്. അമേരിക്കയടക്കം ആഗോള ജനത ഉയിഗുർ വിഷയത്തിലും ഹോങ്കോംഗ് വിഷയത്തിലും ചൈനയ്‌ക്കെതിരാണ്. ഉയിഗുർ ജനവിഭാഗത്തിനെ തടങ്കൽ പാളയങ്ങളിലിട്ട് നരകിപ്പി ക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്നത് ഭീകരതയാണെന്നും പ്രതിനിധികൾ പറഞ്ഞു.

ഒരു സമൂഹത്തിന്റെ സന്തോഷം മുഴുവൻ തല്ലിക്കെടുത്തിയിട്ട് കായികമാമാങ്കം നടത്താൻ ചൈനയ്‌ക്ക് യാതൊരു ധാർമ്മിക അവകാശവുമില്ല. വാഷിംഗ്ടണിലും ന്യൂയോർക്കിലും തെരുവിൽ സമരം ചെയ്യുന്ന ഉയിഗുറുകളും മറ്റ് മനുഷ്യാവകാശ സംഘടനകളും ഉന്നയിക്കുന്ന ആവശ്യം കായികലോകവും തിരിച്ചറിയണമെന്നും സെനറ്റർമാർ പറഞ്ഞു.

Related Articles

Back to top button