അഖിൽ ജെ എൽ
കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. രണ്ടെണ്ണം യുഎഇയില്‍ നിന്നും ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഓരോ വിമാനങ്ങളും സര്‍വീസ് നടത്തും. നെടുമ്പാശേരിയിലും കരിപ്പൂരിലും വിമാനങ്ങളിറങ്ങും. ഒരാഴ്ചയ്ക്കകം 64 വിമാനങ്ങളിലായാണ് പ്രവാസികള്‍ ഇന്ത്യയിലെത്തുക. 12 രാജ്യങ്ങളില്‍ നിന്ന് 10 സംസ്ഥാനങ്ങളിലേക്കുള്ള 14,800 പേരാണ് എത്തുന്നത്.