KeralaLatestThiruvananthapuram

കിടപ്പുമുറിയിലെ രഹസ്യ അറയിലെ 25 പവന്‍ മോഷ്ടിക്കാന്‍ സുഹൃത്തിന് വാതില്‍ തുറന്നുകൊടുത്ത വീട്ടമ്മ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

വിതുര: ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച്‌ വീട്ടില്‍ നിന്നു സ്വര്‍ണം മോഷ്ടിക്കാന്‍ കാമുകന് കൂട്ടുനിന്ന വീട്ടമ്മയെയും പൊലീസ് അറസ്റ്റുചെയ്‌തു. വിതുര മരുതാമല അടിപറമ്പ് റാണി ഭവനില്‍ ജോസിന്റെ ഭാര്യ കവിതയാണ് (34) അറസ്റ്റിലായത്. ആഗസ്റ്റ്‌ ഒന്നിനായിരുന്നു സംഭവം. കവിതയും ഭര്‍ത്താവും പുറത്തുപോയപ്പോഴാണ് വീട്ടില്‍ ടൈല്‍സ് ഇളക്കി നിര്‍മ്മിച്ച രഹസ്യ അറയില്‍ നിന്നു 25 പവന്‍ മോഷണം പോയത്.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിതുര പൊലീസില്‍ പരാതി നല്‍കി. സംശയം തോന്നിയ പൊലീസ് കവിതയെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം കെട്ടുകഥയാണെന്ന് ബോദ്ധ്യമായത്. കവിത ആര്യനാട് ഉഴമലയ്ക്കല്‍ വാലുക്കോണത്തുള്ള രാജേഷുമായി (32) പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് അറിയാതെ കവിത രാജേഷിനു പണം നല്‍കാറുണ്ടായിരുന്നു. കാര്‍ വാങ്ങാന്‍ പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്നും പറഞ്ഞ് രാജേഷ് കവിതയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ രഹസ്യ അറയില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന വിവരം കവിത രാജേഷിനെ അറിയിച്ചത്. മോഷണസൗകര്യത്തിനായി ഭര്‍ത്താവുമൊത്ത് പുറത്തുപോയ ദിവസം പിറകുവശത്തെ വാതില്‍ തുറന്നിടുകയായിരുന്നു.

മോഷ്ടിച്ച 25 പവന്‍ വിതുര, തൊളിക്കോട് ആര്യനാട് എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പണയംവച്ച ശേഷം രാജേഷ് കാര്‍ വാങ്ങി. സംഭവത്തില്‍ രാജേഷിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. വാങ്ങിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വിതുര സി.ഐ എസ്. ശ്രീജിത്ത്‌, എസ്.ഐ എസ്.എല്‍. സുധീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. കവിതയെ കോടതിയില്‍ ഹാജരാക്കി

Related Articles

Back to top button