IndiaLatest

നവീകരിച്ച ജാലിയന്‍വാലാ ബാഗ് സ്മാരകം നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

അമൃതസര്‍ ;നവീകരിച്ച ജാലിയന്‍വാലാ ബാഗ് സ്മാരകം നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. നാളെ നടക്കുന്ന ചടങ്ങില്‍ കേന്ദ്രസാംസ്‌ക്കാരിക വകുപ്പ് മന്ത്രി ജി.കിഷന്‍ റെഡ്ഡി, നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നിവര്‍ പങ്കെടുക്കും.

പഞ്ചാബിലെ അമൃതസറിലാണ് സ്മാരകം നിലകൊള്ളുന്നത്. 1919 ഏപ്രില്‍ 13നാണ് ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടീഷുകാര്‍ കൂട്ടക്കുരുതി നടത്തിയത്. 103-ാം വര്‍ഷത്തിലാണ് മികച്ച രീതിയില്‍ സ്മാരകം കേന്ദ്രസര്‍ക്കാര്‍ നവീകരിച്ചത്. ഏറെക്കാലമായി ശ്രദ്ധിക്കാതിരുന്ന സ്മാരകവും ഉദ്യാനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് നവീകരിച്ചത്. പഞ്ചാബിന്റെ മണ്ണ് സ്വതന്ത്ര്യസമരത്തിന്റെ പോരാട്ടഭൂമിയാണെന്നും ഉചിതമായ രീതിയില്‍ സ്മാരകങ്ങള്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

Related Articles

Back to top button