KeralaLatestMalappuram

കാല്‍കോടിയുടെ കഞ്ചാവുമായ്  എക്സൈസ് വലയില്‍

“Manju”

പി.വി.എസ്

മലപ്പുറം :മൈസുരുവിൽ നിന്ന് തണ്ണി മത്തൻ കയറ്റിയ ലോറിയിൽ 58.5 കിലോയുടെ കഞ്ചാവുമായി പറന്ന 2 പേർ എക്സൈസ് പിടിയിലായി . കാൽക്കോടി രൂപ വിലവരുന്ന കഞ്ചാവും ലോറിയും എക്സൈസ പിടിച്ചടുത്തു .ഡ്രൈവർമാരായ വയനാട് വൈത്തിരി പന്തിപ്പൊയിൽ കൂനൻ കരിയാട് ഹാഫിസ് (29) ,കോഴിക്കോട് നരിക്കുനി പാലങ്ങാട് വൈലാങ്കര സഫ്ദർ ഹാഷ്മി (26) എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗം തലവൻ ടി.അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കെഎൻജി വടപുറത്ത് വച്ച് കഴിഞ്ഞ ദിവസം സിഐ ജി.കൃഷ്ണകുമാർ അറസ്റ്റ് ചെയ്തത് .മൈസൂരുവിൽ നിന്ന് നിലമ്പൂരിൽ കഞ്ചാവെത്തിക്കുന്നതിന് 30,000 രൂപ പ്രതിഫലം വാഗ്ദാനം തങ്ങൾക്ക് നൽകിയത് കോഴിക്കോട് കോഴിക്കോട് വട്ടോളി സ്വദേശി അമ്പുമാണെന്നും പ്രതികൾ പറഞ്ഞു .ലോറിയിൽ ഡ്രൈവർ ക്യാബിനുള്ളിൽ ഒരു ചാക്കിലും ക്യാബിന് മുകളിൽ ടാർ പായ കൊണ്ട് മൂടിയ നിലയിൽ മറ്റൊരു ചാക്കിലുമായി ബോൾ രൂപത്തിലുള്ള 27 പായ്ക്കറ്റുകളിലായിരുന്നു കഞ്ചാവ് .ജില്ലയിൽ ഇത്രയധികം കഞ്ചാവ് പിടികൂടുന്നത് ആദ്യമാണ് .പ്രിവന്റീവ് ഓഫീസർമാരായ എം.ഹരികൃഷ്ണൻ ,എൻ .ശങ്കരനാരായണൻ ,പി .അശോക് ,സിഇഒമാരായ ജി .അഭിലാഷ് ,കെ.എ അനീഷ്, ടി.കെ സതീശ് ,കെ .രാജീവ് ,എൻ.കെ പ്രദീപ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു .കോവിഡ് പരിശോധനയ്ക്ക് ശേഷം പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി
ഫോട്ടോ ക്യാപ്ഷൻ: കഞ്ചാവുമായി പിടിയിലായ സഫ്ദർ ഹാഷ്മി ,ഹാഫിസ്

Related Articles

Back to top button