IndiaLatest

മുംബൈ നഗരത്തില്‍ നവംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

“Manju”

നവംബര്‍ ഒന്നു മുതല്‍ മുംബൈ നഗരത്തിലെ കാര്‍ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. ഒന്നാം തീയതിക്കു മുമ്പ് വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് സ്ഥാപിക്കാന്‍ ഡ്രൈവര്‍മാര്‍ക്കും ഉടമകള്‍ക്കും നിര്‍ദേശം നല്‍കി. നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് ട്രാഫിക് വിഭാഗം അറിയിച്ചു.

കാറിലുള്ള എല്ലാവരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം. 14 വയസ്സിന് താഴെയുള്ള കുട്ടി കാറിലുണ്ടെങ്കില്‍ സുരക്ഷാ ബെല്‍റ്റും ധരിക്കണം. ഇല്ലെങ്കില്‍ ആയിരം രൂപ പിഴ ഈടാക്കും.

 

Related Articles

Back to top button