IndiaKeralaLatest

ശ്രീരാമക്ഷേത്രത്തിനായി ആയിരം കോടി അധികം ലഭിച്ചു.

“Manju”

അയോധ്യ: ശ്രീരാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ഒഴുകിയെത്തിയത് കോടികള്‍. അയോധ്യ രാമക്ഷേത്രത്തിനായി നടന്ന ധനസമാഹരണ യജ്ഞം 45 ദിവസത്തിന് ശേഷം ശനിയാഴ്ച അവസാനിച്ചിരുന്നു. ധനസമാഹരണ യജ്ഞത്തിലൂടെ 2,100 കോടി രൂപ സമാഹരിച്ചതായി ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കുന്നു. ക്ഷേത്ര സമുച്ചയം നിര്‍മ്മിക്കുന്നതിനായി 1100 കോടി രൂപയാണ് ട്രസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ആയിരം കോടി അധികം ലഭിച്ച സന്തോഷത്തിലാണ് ട്രസ്റ്റ് അംഗങ്ങള്‍. ഹൈന്ദവരെ കൂടാതെ ക്ഷേത്രനിര്‍മ്മാണത്തിനായി പൊതുസമൂഹത്തില്‍ നിന്ന് ജാതി മത ഭേദമന്യേ നിരവധി പേര്‍ ഉദാരമായി സംഭാവന ചെയ്തിരുന്നു. കറന്‍സിക്ക് പുറമേ സ്വര്‍ണം, വെള്ളി എന്നീ രൂപത്തിലും സംഭാവനകള്‍ അയോദ്ധ്യയിലേക്ക് പ്രവഹിച്ചിരുന്നു. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. ഒരു ഘട്ടത്തില്‍ ഇനിയും വെള്ളി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യരുതെന്ന് ട്രസ്റ്റിന് ഭക്തരോട് അപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. സ്വര്‍ണവും വെള്ളിക്കട്ടകള്‍ സൂക്ഷിക്കുവാന്‍ ലോക്കറുകളില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ വര്‍ഷം ജനുവരി 15 നാണ് ക്രൗഡ് ഫണ്ടിംഗ് കാമ്ബയിന്‍ ആരംഭിച്ചത്.
രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും ജനം ഇരു കൈയ്യും നല്‍കിയാണ് ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പങ്കാളികളാവാന്‍ മുന്നോട്ട് വന്നത്. അധികമായി ലഭിച്ച തുക അയോദ്ധ്യ നഗരിയുടെ വികസനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കൂടാതെ, സീതാദേവിയുടെ പേരില്‍ സംസ്‌കൃത സര്‍വകലാ ശാല നിര്‍മ്മിക്കാനും അയോധ്യയിലെത്തുന്നവര്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനും ആലോചനയുണ്ട്.

Related Articles

Back to top button