IndiaKeralaLatest

പാചകവാതക വിലയില്‍ വര്‍ധന

“Manju”

കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച്‌ എണ്ണക്കമ്പനികള്‍. 19 കിലോ​ഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില വര്‍ദ്ധിച്ചത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ വില നിലവില്‍വന്നു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് എണ്ണക്കമ്പനികള്‍ വില പുതുക്കി നിര്‍ദേശം പുറപ്പെടുവിച്ചത്. ​ഈ വര്‍ഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിച്ചിട്ടില്ല.

Related Articles

Back to top button